കേരള ഹൈ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് കേരള ഹൈക്കോടതി പുറത്തുവിട്ടു. കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ hckrecruitment.nic.in -ൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ ലോഗിൻ ഐഡിയും പാസ്‌വേഡും വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
റിക്രൂട്ട്‌മെന്റ് പോർട്ടലിന്റെ ഹോംപേജിൽ (https://hckrecruitment.nic.in/home.php) ലഭ്യമായ സ്റ്റെപ്പ് II (Registered Applicant) ഓപ്ഷനിലേക്ക് അപേക്ഷാ നമ്പറും കീ നമ്പറും (പാസ്‌വേഡ്) ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് ലോഗിൻ ചെയ്യാവുന്നതാണ്.
കേരള ഹൈക്കോടതി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2022 എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (ലിങ്ക് താഴെ നൽകിട്ടുണ്ട് )
- ഹോംപേജിൽ, രജിസ്റ്റർ ചെയ്ത അപേക്ഷകൻ ടാബിൽ (Registered Applicant) ക്ലിക്ക് ചെയ്യുക
- തുടർന്ന് വരുന്ന പേജിൽ അസിസ്റ്റന്റ് ടാബിൽ (ASSISTANT) ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ക്രെഡൻഷ്യലുകൾ രേഖപ്പെടുത്തി ലോഗിൻ ചെയ്യുക
- നിങ്ങളുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ പ്രദർശിപ്പിക്കും. ഡൗൺലോഡ് അഡ്മിറ്റ് കാർഡ് ഓപ്ഷൻ സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
- 27-02-2022 തിയതിക്ക് മുൻപായി ഭാവിയിലെ ഉപയോഗത്തിനായി അതേ പകർപ്പ് ഡൗൺലോഡ് ചെയ്തോ പ്രിന്റ് എടുത്തോ സൂക്ഷിക്കുക.
High Court of Kerala has released the admit card for the written examination for the post of Assistant. How to download Kerala High Court Assistant Admit Card 2022?
